ഹോട്ടലിൽ മുറിയെടുത്ത് എട്ട് മാസം താമസം, ബിൽ തുക 25 ലക്ഷം രൂപ; ടോയ്‌ലെറ്റ് ജനാല വഴി മുങ്ങി 43കാരൻ

ഹാരാഷ്‌ട്രയിലെ നവിമുംബൈയിൽ ഹോട്ടലുകാരനെ പറ്റിച്ച് 43കാരൻ കടന്നുകളഞ്ഞു. കഴിഞ്ഞ എട്ട് മാസമായി രണ്ട് മുറിയെടുത്ത് താമസിച്ചതിന്റെ ചിലവായ 25 ലക്ഷം രൂപ അടയ്‌ക്കാതെയാണ് ഇയാൾ മുങ്ങിയത്. ഹോട്ടൽ…

;

By :  Editor
Update: 2021-09-03 10:33 GMT

ഹാരാഷ്‌ട്രയിലെ നവിമുംബൈയിൽ ഹോട്ടലുകാരനെ പറ്റിച്ച് 43കാരൻ കടന്നുകളഞ്ഞു. കഴിഞ്ഞ എട്ട് മാസമായി രണ്ട് മുറിയെടുത്ത് താമസിച്ചതിന്റെ ചിലവായ 25 ലക്ഷം രൂപ അടയ്‌ക്കാതെയാണ് ഇയാൾ മുങ്ങിയത്. ഹോട്ടൽ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് പ്രതി മുരളി കമ്മത്തിനായുള്ള തിരച്ചിലിലാണ് പോലീസ്.

അന്ധേരി സ്വദേശിയായ പ്രതി 2020 നവംബറിലാണ് ഖാർഘർ പ്രദേശത്തെ ‘ഹോട്ടൽ ത്രീസ്റ്റാറി’ൽ മുറിയെടുത്തത്. സിനിമ മേഖലയിൽ പ്രവർത്തിക്കുകയാണെന്ന് ഹോട്ടലുകാരെ പ്രതി സ്വയം പരിചയപ്പെടുത്തി. ഒരു മുറി ഔദ്യോഗിക കൂടിക്കാഴ്ചകൾക്കും മറ്റൊന്ന് വ്യക്തിപരമായ കാര്യങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ടു. പണം മാസാവസാനം തരാമെന്ന് ഉറപ്പുനൽകുകയും ബദലായി പാസ്‌പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ 2021 ജൂലൈ ആയിട്ടും പണമൊന്നും നൽകിയില്ല.

പെട്ടന്നൊരു ദിവസമാണ് മുറിയിൽ ലാപ്‌ടോപും മൊബൈൽ ഫോണും ഉപേക്ഷിച്ച് ടോയ്‌ലെറ്റിന്റെ ജനാല വഴി ഇയാൾ രക്ഷപ്പെട്ട വിവരം ഹോട്ടലുകാർ മനസിലാക്കിയത്. ഉടൻ പോലീസിൽ പരാതി നൽകിയെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിനായിട്ടില്ല.

Tags:    

Similar News