കൊണ്ടോട്ടിയിൽ പട്ടാപ്പകൽ ബലാത്‌സംഗ ശ്രമം; വിദ്യാർഥിനിയെ വയലിലേയ്ക്ക് വലിച്ചിഴച്ചു, മുഖത്ത് കല്ലുകൊണ്ടിടിച്ചു
കൊണ്ടോട്ടി: കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമം. വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ ഉച്ചയോടു കൂടിയാണ് സംഭവം നടന്നത്. 21-കാരിയായ വിദ്യാർത്ഥിനിയെ അക്രമി വയലിലേക്ക്…
;കൊണ്ടോട്ടി: കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമം. വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ ഉച്ചയോടു കൂടിയാണ് സംഭവം നടന്നത്. 21-കാരിയായ വിദ്യാർത്ഥിനിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാർഥിനി തൊട്ടടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു.രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അക്രമി പെൺകുട്ടിയുടെ മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.കൊണ്ടോട്ടി ഇൻസ്‌പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
സിറ്റി, പ്രാദേശിക വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://youtu.be/bxdIxmfLQgc