കൊണ്ടോട്ടിയിലെ കോളേജ് വിദ്യാർഥിക്കെതിരെ പീഡനശ്രമം; പ്രതി 15 വയസുകാരൻ
കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പതിനഞ്ചുകാരനെന്ന് പോലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.…
;കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പതിനഞ്ചുകാരനെന്ന് പോലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയാണ് പ്രതിയെന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനഞ്ച്കാരന്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ നായ ഓടിച്ചെന്നും അപ്പോള്‍ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു പ്രതി ആദ്യം മൊഴി നല്‍കിയത്. കഴിഞ്ഞദിവസം വീട്ടുകാരോടും ഇതേകാര്യം തന്നെയാണ് പതിനഞ്ച്കാരന്‍ പറഞ്ഞത്. എന്നാല്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.കൊണ്ടോട്ടി ഡി വൈ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://youtu.be/bxdIxmfLQgc
ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലും ദേഹത്താകെ മണ്ണ് പറ്റിപ്പിടിച്ച നിലയിലുമാണ് വിദ്യാര്‍ഥിനി അഭയം തേടിയെത്തിയതെന്ന് അഭയം നല്‍കിയ പ്രദേശവാസി പറഞ്ഞു.