കോഴിക്കോട് അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു
കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്.…
;By : Editor
Update: 2021-12-10 00:44 GMT
കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം.വീട്ടിൽ നിന്നുള്ള ശബ്ദം കേട്ട് ബന്ധുക്കൾ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. തുടർന്ന് മൂന്ന് പേരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. എട്ട് മാസം മുൻപ് ഇവരുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അതിന്റെ മാനസിക വിഷമത്തിലായിരുന്നു പ്രിയയെന്ന് ബന്ധുക്കൾ പറയുന്നു.