കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു; ഒരാള്‍ പിടിയില്‍

കൊലയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയാണ് കൊലയ്‌ക്ക് പിന്നിലെ കാരണമെന്നാണ് സൂചന. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് പോലീസ്…

;

By :  Editor
Update: 2022-01-16 22:34 GMT

കൊലയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയാണ് കൊലയ്‌ക്ക് പിന്നിലെ കാരണമെന്നാണ് സൂചന. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് പോലീസ് അറിയിച്ചു. മർദ്ദിച്ച് അവശനാക്കിയ ശേഷം ഷാൻ ബാബുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മൃതദേഹവുമായി ജോമോൻ പോലീസ് സ്‌റ്റേഷനിലേക്ക് എത്തുകയും കൊല നടത്തിയ വിവരം പറയുകയുമായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച ജോമോനെ പോലീസ് പിന്തുടർന്ന് പിടികൂടി. മറ്റൊരു ഗുണ്ടാ സംഘത്തിൽപ്പെട്ടയാളാണ് ഷാനെന്നാണ് ജോമോൻ പോലീസിനോട് പറഞ്ഞത്. എന്നാൽ മരിച്ച ഷാൻബാബുവിനെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെന്ന് പോലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Tags:    

Similar News