പാർക്കിങ്ങിനെ ചൊല്ലി തർക്കം: മഞ്ചേരിയിൽ നഗരസഭാകൗൺസില൪ക്ക് വെട്ടേറ്റു

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹന പാർക്കിങ്…

;

By :  Editor
Update: 2022-03-29 23:13 GMT

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹന പാർക്കിങ് സംമ്പന്ധിച്ച തർക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വച്ചാണ് സംഭവം. കാറിൽ 3 സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തലക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. അബോധാവസ്ഥയിലായിരുന്നു. കാറിൽ കൗൺസിലറെ കൂടാതെ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് തകർത്തിട്ടുണ്ട് .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News