സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം: പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

 നയതന്ത്ര സ്വർണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ…

By :  Editor
Update: 2022-06-20 23:55 GMT

നയതന്ത്ര സ്വർണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും കത്തിൽ ആരോപണമുണ്ട്. ശിവശങ്കർ സ്വർണക്കടത്തിന്റെ സൂത്രധാരനാണെന്നും സർക്കാരിന് വേണ്ടിയാണ് എല്ലാം ചെയ്തതെന്നും കത്തിൽ പറയുന്നു.

കേസില്‍ കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയുടെ അന്വേഷണം ശരിയല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തൃപ്തികരമാണ്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിനു ശേഷം തന്നെയും കുടുംബത്തെയും നിരന്തരം ആക്രമിക്കുന്നു. പ്രധാനമന്ത്രിയെ നേരിൽ കാണാൻ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രഹസ്യമൊഴിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ, ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടിസ് നൽകിയിരുന്നു. അതിൽ ബുധനാഴ്ച ഹാജരാകാനിരിക്കെയാണ് സ്വപ്ന പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.

Tags:    

Similar News