സൗദിയിലേക്ക് മദ്യക്കടത്ത്: ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് 10.9 കോടി രൂപ പിഴ; വഞ്ചിക്കപ്പെട്ടതാണെന്ന് യുവാവ്

 റിയാദ്: അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യം കടത്തിയ കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ…

By :  Editor
Update: 2022-07-01 02:35 GMT
റിയാദ്: അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യം കടത്തിയ കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58 ലക്ഷം റിയാൽ) പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

കിങ് ഫഹദ് കോസ് വേയിൽ കസ്റ്റംസ് പരിശോധനക്കിടെ ഷാഹുൽ മുനീർ ഓടിച്ച ട്രെയ്‌ലറിൽ നിന്ന് 4000 മദ്യക്കുപ്പികൾ കണ്ടെടുത്ത കേസിലാണു വിധി. ഇത്തരം കേസിൽ വിദേശിക്കു ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ട്രെയ്‌ലറിൽ മദ്യക്കുപ്പികളാണെന്ന് അറിയില്ലായിരുന്നുവെന്നു വാദിച്ചെങ്കിലും തെളിവുകൾ ഷാഹുൽ മുനീറിന് എതിരായിരുന്നു.

അർബുദബാധിതനായ സഹോദരന്റെ ചികിത്സയ്ക്കായി സുഹൃത്തിന്റെ സഹായം തേടിയ താൻ വഞ്ചിക്കപ്പെട്ടതാണെന്നും കോടതിയെ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതി ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.

Tags:    

Similar News