താമരശ്ശേരി ചുരമിറങ്ങിയതോടെ വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ
കോഴിക്കോട്: താമരശ്ശേരി ചുരമിറങ്ങി വരുമ്പോൾ യാത്രക്കാരിയായ എൽഎൽബി വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി ജീവൻ…
കോഴിക്കോട്: താമരശ്ശേരി ചുരമിറങ്ങി വരുമ്പോൾ യാത്രക്കാരിയായ എൽഎൽബി വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി ജീവൻ രക്ഷിക്കുകയായിരുന്നു.
സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ വൈത്തിരിയിൽ നിന്ന് കയറിയ കുറ്റിപ്പുറം കെഎംസിടി കോളേജിലെ എൽഎൽബി വിദ്യാർത്ഥിനിയായായ വൈത്തിരി രോഹിണിയിൽ ഋതികയാണ് ബസ്സിൽ തളർന്നുവീണത്.
വിദ്യാർത്ഥിനി തളർന്നുവീണതിനെ തുടർന്ന് ബസ്സ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ബസ് കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി സ്വദേശി ആർ രാജനും ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് സ്വദേശി എം.വിനോദും തീരുമാനിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം. ഋതികയുടെ ചികിത്സ ഉറപ്പാക്കിയ ശേഷം മാത്രമാണ് ബസ് യാത്ര തുടർന്നത്.