സ്‌കൂളിൽ പോകുന്നതിനിടെ 12 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി

ഉത്തർപ്രദേശിലെ നോയിഡയിൽ സ്‌കൂളിൽ പോകുന്നതിനിടെ 12 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. പ്രതിയായ ഇരുപതുകാരൻ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെ‌യ്‌തതിനാലാണ് പൊലീസ്…

;

By :  Editor
Update: 2022-07-28 01:53 GMT

ഉത്തർപ്രദേശിലെ നോയിഡയിൽ സ്‌കൂളിൽ പോകുന്നതിനിടെ 12 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. പ്രതിയായ ഇരുപതുകാരൻ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെ‌യ്‌തതിനാലാണ് പൊലീസ് വെടിവച്ചതെന്നു നോയിഡ അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രൺവിജയ് സിങ് മാധ്യമങ്ങളോടു പറഞ്ഞു.

പെൺകുട്ടിക്കു പ്രതിയെ നേരത്തെ പരിചയമുണ്ടെന്നും സ‌്കൂളിലേക്കുള്ള യാത്രമധ്യേ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും നോയിഡ് പൊലീസ് അറിയിച്ചു. മുൻപും ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. പരാതി ലഭിച്ചതിനു തൊട്ടുപിന്നാലെ പ്രതി പിടിയിലായി.
വൈദ്യപരിശോധനക്കുശേഷം പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ ഇയാൾ പൊലീസ് വാനിൽനിന്ന് ചാടുകയും ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌തു. പ്രതിയെ വളഞ്ഞ പൊലീസുകാരെ ഇഷ്‌ടികയും കല്ലും ഉപയോഗിച്ച് ഇയാൾ ആക്രമിച്ചുവെന്നും ഇതോടെയാണു പൊലീസ് പ്രതിയുടെ കാലിൽ വെടിവച്ചതെന്നും അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോടു പറഞ്ഞു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

Similar News