കോഴിക്കോട് മേയര്‍ ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തത് പാര്‍ട്ടി വിരുദ്ധം; പരസ്യമായി തളളി സിപിഎം ; ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്ന് മേയർ

കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സിപിഎം പരസ്യമായി തളളിപ്പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനാണ് ബീനാ ഫിലിപ്പിന്റെ നിലപാട് തളളിക്കൊണ്ട്…

;

By :  Editor
Update: 2022-08-08 05:44 GMT

കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സിപിഎം പരസ്യമായി തളളിപ്പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനാണ് ബീനാ ഫിലിപ്പിന്റെ നിലപാട് തളളിക്കൊണ്ട് പ്രസ്താവനയിറക്കിയത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ് ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചത് ശരിയായില്ല. മേയറുടെ ഈ സമീപനം സിപിഎം എക്കാലവും ഉയര്‍ത്തിപിടിച്ചുവരുന്ന നിലപാടിനു കടക വിരുദ്ധമാണെന്നും ഇത് സിപിഐഎമ്മന് അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തില്‍ മേയറുടെ നിലപാടിനു പരസ്യമായി തളളിപ്പറയുന്നതിനു സിപിഎം തീരുമാനിച്ചു.

വിവാദത്തിനു പിന്നാലെ മേയര്‍ രംഗത്ത് എത്തുകയും ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും പരിപാടിയില്‍ പങ്കെടുക്കരുതെന്നു പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പാര്‍ട്ടി മേയറെ തളളിപറഞ്ഞത്. മാതൃസംഗമത്തില്‍ മേയര്‍ നടത്തിയ പരാമര്‍ശവും സിപിഎമ്മിനെ തിരിച്ചടിയായിരുന്നു.

Tags:    

Similar News