കുവൈത്തിന്റെ എണ്ണയിതര വരുമാനത്തിൽ 60 ശതമാനം വളർച്ച

കു​വൈ​ത്ത്​ സി​റ്റി: ഈ വർഷം ആദ്യ പകുതിയിൽ എണ്ണയിതര കയറ്റുമതിയിലൂടെ കുവൈത്തിന് ലഭിച്ചത് 209 ദശലക്ഷം ദീനാർ. ഇതോടെ കുവൈത്തിന്റെ എണ്ണയിതര വരുമാനം 60 ശതമാനം വളർച്ചയിലെത്തി.…

By :  Editor
Update: 2022-08-22 22:39 GMT

കു​വൈ​ത്ത്​ സി​റ്റി: ഈ വർഷം ആദ്യ പകുതിയിൽ എണ്ണയിതര കയറ്റുമതിയിലൂടെ കുവൈത്തിന് ലഭിച്ചത് 209 ദശലക്ഷം ദീനാർ. ഇതോടെ കുവൈത്തിന്റെ എണ്ണയിതര വരുമാനം 60 ശതമാനം വളർച്ചയിലെത്തി.

കഴിഞ്ഞ വർഷം ആദ്യപകുതിയിൽ 130.6 ദശലക്ഷം ദീനാറായിരുന്നു കുവൈത്തിന്റെ എണ്ണയിതര വരുമാനം. ഈ വർഷം ഇത് 209.1 ആയി വർധിച്ചു. മുൻവർഷത്തെക്കാൾ 78.5 ദശലക്ഷം ദീനാറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ജി.സി.സി രാജ്യങ്ങളിൽ കുവൈത്ത് ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതാണ് എണ്ണയിതര വരുമാനത്തിൽ പ്രതിഫലിച്ചത്. 2021 ആദ്യ പകുതിയിൽ ജി.സി.സി രാജ്യങ്ങളിലേക്കുള്ള കുവൈത്തിന്റെ കയറ്റുമതി മൂല്യം 85.2 ദശലക്ഷം ദീനാറായിരുന്നെങ്കിൽ ഈ വർഷം ഇതേ കാലയളവിൽ 143.9 ആയി വർധിച്ചു. മറ്റ് അറബ് രാജ്യങ്ങളിലേക്കുള്ള കുവൈത്തിന്റെ കയറ്റുമതിയിലും വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 22.2 ദശലക്ഷം ദീനാർ ആയിരുന്നത് 49.5 ദശലക്ഷമായാണ് ഉയർന്നത്.

അതേസമയം, യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതിയിൽ ഈ വർഷം വൻ ഇടിവുണ്ടായതായും വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. കയറ്റുമതി വൈവിധ്യവത്കരിക്കുകയും കൂടുതൽ രാജ്യങ്ങളുമായി വാണിജ്യകരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യുന്നതിലൂടെ എണ്ണയിതര കയറ്റുമതി വരുമാനത്തിൽ ഇനിയും വർധനയുണ്ടാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീ

Tags:    

Similar News