സ്ഥിരമായി ശല്യം ചെയ്തു; തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി റീത്ത് വച്ചു

കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. നായയുടെ മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം രാവിലെയാണ് സംഭവം. നായയെ പിന്നീട്…

;

By :  Editor
Update: 2022-09-13 09:08 GMT

കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. നായയുടെ മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം രാവിലെയാണ് സംഭവം. നായയെ പിന്നീട് കുഴിച്ചിട്ടു.

നായ സ്ഥിരമായി ആളുകളെ ശല്യം ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ ദിവസം വീട്ടമ്മയുടെ പിന്നാലെ തെരുവുനായ ഓടുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുകഴിഞ്ഞ ദിവസം കോട്ടയം മുളക്കുളം പഞ്ചായത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ്, കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ട് ചെയ്യുമെന്ന് അറിയിച്ചു.

stray-dog-found-hanged-at-changanacherry-kottayam

Tags:    

Similar News