കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി; യുവതി ഗുരുതരാവസ്ഥയില്‍
കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടും കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയുടെ ഒരു കൈ അറ്റുത്തൂങ്ങി. മറ്റേ…
;കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടും കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയുടെ ഒരു കൈ അറ്റുത്തൂങ്ങി. മറ്റേ കൈയുടെ വിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നാലെ പ്രദീപ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.
സാരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടില്‍ വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു.
man-chops-off-wife-s-hands-in-kottayam