സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർക്ക് വാടക വാഹനങ്ങൾ ഓടിക്കാൻ അനുമതി
റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ ഓടിക്കാൻ അനുമതിനൽകി ആഭ്യന്തര മന്ത്രാലയം. 'അബ്ഷിർ' പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച പൊതുജനങ്ങൾക്കുള്ള അഞ്ച് പുതിയ സേവനങ്ങളിൽ ഒന്നാണിത് ആഭ്യന്തര…
റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ ഓടിക്കാൻ അനുമതിനൽകി ആഭ്യന്തര മന്ത്രാലയം. 'അബ്ഷിർ' പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച പൊതുജനങ്ങൾക്കുള്ള അഞ്ച് പുതിയ സേവനങ്ങളിൽ ഒന്നാണിത്
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്റെ രക്ഷാകർതൃത്വത്തിൽ സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്.ഡി.എ.ഐ.എ) സഹകരണത്തോടെ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ വിശദീകരിക്കവേ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാൽ സന്ദർശന വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് നിലവിൽ 'അബ്ഷിർ' സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച ഒദ്യോഗിക വിശദീകരണം പിന്നാലെ പുറത്തുവരുമെന്ന് കരുതുന്നത്.