നൂറിലേറെ സാക്ഷികള്‍, നിര്‍ണായകമായ തെളിവുകള്‍; ശ്രദ്ധ കൊലക്കേസില്‍ 3000 പേജുള്ള കുറ്റപത്രം
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കി. നൂറിലേറെ പേരുടെ സാക്ഷിമൊഴികള്‍ അടങ്ങിയ മൂവായിരം പേജുള്ള കരട് കുറ്റപത്രമാണ് പോലീസ് സംഘം തയ്യാറാക്കിയത്.…
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കി. നൂറിലേറെ പേരുടെ സാക്ഷിമൊഴികള്‍ അടങ്ങിയ മൂവായിരം പേജുള്ള കരട് കുറ്റപത്രമാണ് പോലീസ് സംഘം തയ്യാറാക്കിയത്.
കേസില്‍ ഏറെ നിര്‍ണായകമായ ഇലക്ട്രോണിക്, ഫൊറന്‍സിക് തെളിവുകളുടെ വിശദാംശങ്ങളും പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴിയും നാര്‍ക്കോ പരിശോധന ഫലവും മറ്റു ഫൊറന്‍സിക് പരിശോധനഫലങ്ങളും അടങ്ങിയതാണ് കുറ്റപത്രം. അന്വേഷണസംഘം തയ്യാറാക്കിയ കരട് കുറ്റപത്രം നിലവില്‍ നിയമകാര്യവിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ഇതിനുശേഷം കോടതിയില്‍ സമര്‍പ്പിക്കും.