ഇന്ത്യയിലോ ഇസ്രയേലിയോ നമസ്‌കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപെടുന്നില്ല ; പക്ഷേ പാകിസ്ഥാനില്‍ ഇത് സംഭവിക്കുന്നു; പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയിലോ ഇസ്രയേലിയോ നമസ്‌കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപെടുന്നില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. പെഷാവറില്‍ പള്ളിയില്‍ തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്റെ ചാവേറാക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും…

By :  Editor
Update: 2023-02-01 21:41 GMT

ഇസ്‌ലാമാബാദ്: ഇന്ത്യയിലോ ഇസ്രയേലിയോ നമസ്‌കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപെടുന്നില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. പെഷാവറില്‍ പള്ളിയില്‍ തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്റെ ചാവേറാക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാര്‍ത്ഥനയ്ക്കിടെ ആളുകള്‍ കൊല്ലപ്പെടുന്നില്ല, പക്ഷേ പാകിസ്ഥാനില്‍ ഇത് സംഭവിക്കുന്നു,' പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പാര്‍ലമെന്റ് ഹൗസില്‍ പറഞ്ഞു.

സ്വേച്ഛാധിപത്യ ഭരണകാലത്ത് തീവ്രവാദത്തിന്റെ വിത്ത് പാകിയത് നമ്മുടെ സ്വന്തം മണ്ടത്തരമാണ്. അതിര്‍ത്തി കടന്ന് 450,000 അഫ്ഗാനികള്‍ പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അഫ്ഗാനികള്‍ പാകിസ്ഥാനില്‍ വന്ന് സ്ഥിരതാമസമാക്കിയതിന് ശേഷം ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ തന്നെ തീവ്രവാദത്തിന് വിത്ത് വിതച്ചുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭരണകാലത്ത് സ്വാത് താഴ്വരയില്‍ നിന്നാണ് ഈ യുദ്ധം ആരംഭിച്ചത്. പാക്‌സ്താന്‍ മുസ്ലിം ലീഗിന്റെ കഴിഞ്ഞ ഭരണകാലത്ത് ശമനമുണ്ടായിരുന്നു. അന്ന് കറാച്ചി മുതല്‍ സ്വാത് വരെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നുവെന്നും ഖ്വാജ പാര്‍ലമെന്റില്‍ പറഞ്ഞു.

Tags:    

Similar News