ഫ്രാൻസിൽ നിന്നുള്ള മുട്ടക്കും മാംസത്തിനും സൗദി വിലക്കേർപ്പെടുത്തി

റിയാദ്- ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് സൗദി താൽക്കാലിക നിരോധനമേർപ്പെടുത്തി. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് ഉത്തരവിട്ടത്. ഫ്രാൻസിലെ അറ്റ്‌ലാന്റിക് ഫെർനിക്‌സ് സ്‌റ്റൈറ്റിൽ നിന്നുള്ള ഇറക്കുമതിക്കാണ് താൽക്കാലിക…

By :  Editor
Update: 2023-02-09 08:13 GMT

റിയാദ്- ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് സൗദി താൽക്കാലിക നിരോധനമേർപ്പെടുത്തി. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് ഉത്തരവിട്ടത്. ഫ്രാൻസിലെ അറ്റ്‌ലാന്റിക് ഫെർനിക്‌സ് സ്‌റ്റൈറ്റിൽ നിന്നുള്ള ഇറക്കുമതിക്കാണ് താൽക്കാലിക നിരോധന നിയമം ബാധകമാകുക. ലോകാരാഗ്യ സംഘടനയുടെ റിപ്പോർട്ടു പ്രകാരം ഫ്രാൻസിലെ അറ്റ്‌ലാന്റിക്ക സംസ്ഥാനത്ത് കാലികൾക്കിടയിൽ ന്യുകാസിൽ രോഗം പടർന്നു പിടിച്ചിട്ടുണ്ട്. പക്ഷിപ്പനി പടർന്നു പിടിച്ച പശ്ചാത്തലത്തിൽ അറ്റ്‌ലാന്റിക് ഫെർനിക്‌സ് സംസ്ഥാനത്തു നിന്ന് മാംസവും മുട്ടയും അനുബന്ധ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുണ്ടായിരുന്ന നിരോധനം മാസങ്ങൾക്കു പിൻവലിക്കുകയായിരുന്നു.

Tags:    

Similar News