എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി; പരീക്ഷകൾ നടക്കും
എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് ഭാഗികമായി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. തിങ്കൾ,…
എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് ഭാഗികമായി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലാണ് സ്‌കൂളുകൾക്ക് അവധി.
വടവുകാട്പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ അങ്കണവാടികൾ, കിന്റർഗാർഡൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു