ട്രെയിൻ ദുരന്തം; 29 ട്രെയിനുകൾ കൂടി റദ്ദാക്കി, 45 എണ്ണം വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് ഇന്ന് രാജ്യവ്യാപകമായി 29 ട്രെയിനുകൾ കൂടി റദ്ദാക്കി. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ റെയിൽവെ റദ്ദാക്കിയ ട്രെയിനുകളിലും എണ്ണം 85…

By :  Editor
Update: 2023-06-03 22:10 GMT

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് ഇന്ന് രാജ്യവ്യാപകമായി 29 ട്രെയിനുകൾ കൂടി റദ്ദാക്കി. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ റെയിൽവെ റദ്ദാക്കിയ ട്രെയിനുകളിലും എണ്ണം 85 ആയി. 45 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കേരളത്തിൽ നിന്നും തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് എന്നീ ട്രെയിനുകൾ വഴി തിരിച്ചു വിട്ട ട്രെയിനുകളിൽ ഉൾപ്പെടുന്നു.

യു​ദ്ധകാല അടിസ്ഥാനത്തിൽ പാളങ്ങൾ നേരെയാക്കാനാണ് റെയിൽവെയുടെ ശ്രമം. ഇതിനായി ആയിരത്തോളം ജീവനക്കാരെ നിയോ​ഗിച്ചിട്ടുണ്ട്. അതേസമയം ‌ചെന്നൈ സെൻട്രലിൽ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്കും ശനിയാഴ്ച പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിരുന്നു. ഭുവനേശ്വറിൽ നിന്ന് ചെന്നൈയിലേക്ക് വരുന്നവർക്കും ചെന്നൈയിൽ നിന്ന് ഒഡീഷയിലേക്ക് പോകുന്ന അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കും സൗജന്യ യാത്രയാണ് അനുവദിച്ചത്.

Tags:    

Similar News