ജാഗ്രതാ നിർദ്ദേശം; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി; രക്ഷപ്പെട്ടത് അക്രമസ്വഭാവമുള്ളത്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം…

By :  Editor
Update: 2023-06-13 09:35 GMT

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെയാണ് കുരങ്ങ് ചാടിയത്. ചടങ്ങിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.

Full View

സംഭവത്തിൽ ജീവനക്കാർ തിരച്ചിൽ ആരംഭിച്ചു. പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മൃഗശാല അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ജീവനക്കാർ മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്തു. ഹനുമാൻ കുരങ്ങിന് 15 ദിവസത്തെ കോറന്റൈൻ വേണമെന്ന നിർദ്ദേശവും പാലിച്ചില്ലെന്നാണ് ആരോപണം.

Tags:    

Similar News