കൂട്ടുകാരെ പിന്നിലിരുത്തി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്കൂട്ടർ യാത്ര; അമ്മയ്ക്ക് 26,000 രൂപ പിഴ #Thrissurnews

തൃശൂർ ∙ പ്രായപൂർത്തിയാകാത്ത കുട്ടി രണ്ടു സുഹൃത്തുക്കളെ പിന്നിലിരുത്തി ഇരുചക്ര വാഹനം ഓടിച്ച കേസിൽ അമ്മയ്ക്കെതിരെ ശിക്ഷ വിധിച്ച് കോടതി. 26,000 രൂപ പിഴയടയ്ക്കുകയോ ഇല്ലെങ്കിൽ 5…

By :  Editor
Update: 2023-07-15 02:34 GMT

തൃശൂർ ∙ പ്രായപൂർത്തിയാകാത്ത കുട്ടി രണ്ടു സുഹൃത്തുക്കളെ പിന്നിലിരുത്തി ഇരുചക്ര വാഹനം ഓടിച്ച കേസിൽ അമ്മയ്ക്കെതിരെ ശിക്ഷ വിധിച്ച് കോടതി. 26,000 രൂപ പിഴയടയ്ക്കുകയോ ഇല്ലെങ്കിൽ 5 ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധിച്ചു. മോട്ടർവാഹന നിയമത്തിലെ 194 (സി, ഡി) വകുപ്പുകൾ പ്രകാരമാണു ശിക്ഷ.

Full View

അച്ഛനമ്മമാരെ കേസിൽ പ്രതിചേർത്തിരുന്നെങ്കിലും കുട്ടിയുടെ അച്ഛനെ കോടതി ശിക്ഷയിൽ നിന്നൊഴിവാക്കി. സ്കൂട്ടർ അമ്മയുടെ ഉടമസ്ഥതയിലുള്ളതാണ്. ജനുവരി 20നു തൃശൂർ കൊഴുക്കുള്ളിയിലാണു സംഭവം. കുട്ടി ഹെൽമറ്റ് ധരിച്ചിരുന്നില്ല. അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ മോട്ടർ വാഹന വകുപ്പ് ഇവരെ പിടികൂടുകയായിരുന്നു.

The court sentenced the mother for minor child riding a two-wheeler at Thrissur

Tags:    

Similar News