ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ന്‍റ്​​സ് അ​ട​ക്കം 37 തസ്തികകളിൽ പി.​എ​സ്.​സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ന്‍റ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. എ​ൽ.​ജി.​എ​സി​ന്‍റെ വി​ജ്ഞാ​പ​നം ഡി​സം​ബ​ർ 15ഓ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം.…

By :  Editor
Update: 2023-11-27 22:23 GMT

തി​രു​വ​ന​ന്ത​പു​രം: ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ന്‍റ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. എ​ൽ.​ജി.​എ​സി​ന്‍റെ വി​ജ്ഞാ​പ​നം ഡി​സം​ബ​ർ 15ഓ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം. ഏ​ഴാം ക്ലാ​സാ​ണ് യോ​ഗ്യ​ത. ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല. ഈ ​വ​ർ​ഷം മു​ത​ൽ ഒ​റ്റ പ​രീ​ക്ഷ​മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക.

വി​ജ്ഞാ​പ​നം ഈ ​മാ​സം 30ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
സം​സ്ഥാ​ന​ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ ഇ​ൻ നെ​ഫ്രോ​ള​ജി, വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ അ​സി.​ ഡേ​റ്റ​ബേ​സ്​ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (സി​ദ്ധ), ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ, ജ​ന​റ​ൽ ഫി​സി​യോ​തെ​റ​പ്പി​സ്റ്റ്, അ​ഗ്രി​ക​ൾ​ച​ർ അ​സി​സ്റ്റ​ന്‍റ്​ ​ഗ്രേ​ഡ് ര​ണ്ട്​ അ​ട​ക്കം 11 ത​സ്തി​ക​യി​ലേ​ക്കാ​ണ്​ വി​ജ്ഞാ​പ​നം.
ജി​ല്ല ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റി​ൽ ലാ​സ്റ്റ്​​ഗ്രേ​ഡ് സെ​ർ​വ​ന്‍റ്​​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ലൈ​ൻ​മാ​ൻ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പ​മ്പ് ഓ​പ​റേ​റ്റ​ർ/​പ്ലം​ബ​ർ അ​ട​ക്കം നാ​ല്​ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കാം. ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​സി. സ​ർ​ജ​ൻ/​കാ​ഷ്വ​ൽ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (പ​ട്ടി​ക​വ​ർ​ഗം) സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ക്കും.

Tags:    

Similar News