പി.എസ്.സി വാർത്തകൾ
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ അഭിമുഖം തിരുവനന്തപുരം: കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തമിഴ് (കാറ്റഗറി നമ്പർ 490/2019), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ…
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ അഭിമുഖം
തിരുവനന്തപുരം: കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തമിഴ് (കാറ്റഗറി നമ്പർ 490/2019), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഉർദു (കാറ്റഗറി നമ്പർ 729/2021) തസ്തികകളിലേക്ക് ഡിസംബർ എട്ടിന് രാവിലെ എട്ടിനും 10.30നും പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. ഫോൺ: 0471 2546439).
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 137/2020) തസ്തികയിലേക്ക് ഡിസംബർ 13, 14, 22 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546294.
കേരള ജനറൽ സർവിസിൽ ഡിവിഷനൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 85/2020-88/2020, 163/2020, 165/2020, 166/2020) തസ്തികയിലേക്ക് ഡിസംബർ 15 ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546440.
വിവരണാത്മക പരീക്ഷ
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ ജ്യോഗ്രഫി (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 376/2022, 377/2022) തസ്തികയിലേക്ക് ഡിസംബർ ആറിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ മാത്തമാറ്റിക്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 380/2022, 381/2022) തസ്തികയിലേക്ക് ഡിസംബർ ആറിന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ ഫിസിക്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 388/2022, 389/2022) തസ്തികയിലേക്ക് ഡിസംബർ ഏഴിന് രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെ വിവരണാത്മക പരീക്ഷ നടത്തും.
വകുപ്പുതലപരീക്ഷ
ഐ.എ.എസ്/ ഐ.പി.എസ്/ ഐ.എഫ്.എസ് ജൂനിയർ മെംബർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് ഡിവിഷൻ എ ലോവർ ഡിസംബർ എട്ടിന് രാവിലെ 8.15 നും ഡിവിഷൻ എ ഹയർ 10.15 നും പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. പരീക്ഷാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ടൈംടേബിൾ, സിലബസ് എന്നിവ പിഎസ്.സി വെബ്സൈറ്റിൽ.