ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചതിന്റെ വിരോധത്തില്‍ സ്പാ ജീവനക്കാരിയെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ചു
കൊച്ചി: യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ കടുങ്ങല്ലൂര്‍ 10-ബി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അജീഷിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. തന്റെ ഉടമസ്ഥതയിലുള്ള കടവന്ത്ര മാര്‍ക്കറ്റ് റോഡിലുള്ള…
;By : Editor
Update: 2024-02-05 22:33 GMT
കൊച്ചി: യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ കടുങ്ങല്ലൂര്‍ 10-ബി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അജീഷിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.
തന്റെ ഉടമസ്ഥതയിലുള്ള കടവന്ത്ര മാര്‍ക്കറ്റ് റോഡിലുള്ള സ്പായിലെ ജീവനക്കാരിയെ ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചതിന്റെ വിരോധത്തില്‍ പ്രതി ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയെ കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.