ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ ട്രേ​ഡ് അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു

ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് അ​പ്ര​ന്റീ​സ് ആ​ക്ട് പ്ര​കാ​രം ട്രേ​ഡ് അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ 2860 ഒ​ഴി​വു​ക​ളു​ണ്ട്. കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ, ല​ക്ഷ​ദ്വീ​പ്, ദ​ക്ഷി​ണ…

By :  Editor
Update: 2024-02-06 20:24 GMT

ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് അ​പ്ര​ന്റീ​സ് ആ​ക്ട് പ്ര​കാ​രം ട്രേ​ഡ് അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ 2860 ഒ​ഴി​വു​ക​ളു​ണ്ട്. കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ, ല​ക്ഷ​ദ്വീ​പ്, ദ​ക്ഷി​ണ ക​ന്ന​ട, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ നെ​ല്ലൂ​ർ, ചി​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം https://iroams.com/RRCSRApprentice24/recruitmentIndex, https://sr.indianrailways.gov.in എ​ന്നീ വെ​ബ്സൈ​റ്റ് ലി​ങ്കി​ൽ ല​ഭി​ക്കും. ഓ​രോ റെ​യി​ൽ​വേ ഡി​വി​ഷ​നി​ലും ല​ഭ്യ​മാ​യ ട്രേ​ഡു​ക​ളും ഒ​ഴി​വു​ക​ളും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളു​മെ​ല്ലാം വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 280 ഒ​ഴി​വു​ക​ൾ ല​ഭ്യ​മാ​ണ്. വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ന്റ് ഇ​ല​ക്ട്രി​ക്) 20, ഇ​ല​ക്ട്രീ​ഷ്യ​ൻ 120, ഫി​റ്റ​ർ 60, കാ​ർ​പ​ന്റ​ർ 10, ഇ​ല​ക്ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്സ് 30, പ്ലം​ബ​ർ 10, ഡീ​സ​ൽ മെ​ക്കാ​നി​ക് 20, പെ​യി​ന്റ​ർ (ജ​ന​റ​ൽ) 10.

പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ 135 ഒ​ഴി​വു​ക​ൾ-​പ്ലം​ബ​ർ 10, കാ​ർ​പ​ന്റ​ർ 11, വെ​ൽ​ഡ​ർ (ഗ്യാ​സ് & ഇ​ല​ക്ടി​ക്) 30, പെ​യി​ന്റ​ർ 10, ഇ​ല​ക്ട്രീ​ഷ്യ​ൻ 20, ഫി​റ്റ​ർ 20, ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മി​ങ് അ​സി​സ്റ്റ​ന്റ് (കോ​പ്പ) 10, മെ​ക്കാ​നി​ക്-​റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​നി​ങ് 10, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി സി​സ്റ്റം മെ​യി​ന്റ​ന​ൻ​സ് 5, സ്റ്റെ​നോ​ഗ്രാ​ഫ​ർ & സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്റ് (എ​സ്.​എ​സ്.​എ) 10. ഫി​റ്റ​ർ ട്രേ​ഡു​കാ​ർ​ക്ക് ര​ണ്ടു വ​ർ​ഷ​വും വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ന്റ് ഇ​ല​ക്ട്രി​ക്), മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ ട്രേ​ഡു​കാ​ർ​ക്ക് ഒ​രു​വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും മ​റ്റെ​ല്ലാ ട്രേ​ഡു​കാ​ർ​ക്ക് ഒ​രു​വ​ർ​ഷ​വു​മാ​ണ് പ​രി​ശീ​ല​നം. സ്റ്റൈ​പ്പ​ന്റ് ല​ഭി​ക്കും.

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി​യും (50 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​ക​ണം) ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ അം​ഗീ​കൃ​ത ഐ.​ടി.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റും. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് നി​ബ​ന്ധ​ന​യി​ല്ല. ഡി​പ്ലോ​മ, ഡി​ഗ്രി മു​ത​ലാ​യ ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ആ​ക്ട് അ​പ്ര​ന്റീ​സ് ക​ഴി​ഞ്ഞി​ട്ടു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ​സ് ട്രേ​ഡു​കാ​ർ​ക്ക് ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു വി​ജ​യി​ച്ചി​രി​ക്ക​ണം.

പ്രാ​യ​പ​രി​ധി 15-22/24 വ​യ​സ്സ്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. സ​ർ​വി​സ് ചാ​ർ​ജ് കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ബി.​ഡി/​വ​നി​ത​ക​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ​​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 28 വൈ​കീ​ട്ട് അ​ഞ്ചു മ​ണി​ക്ക​കം അ​പേ​ക്ഷ ല​ഭി​ക്കു​ക​യും വേ​ണം.

Tags:    

Similar News