കേരള ബാങ്കിൽ ക്ലർക്ക്/കാഷ്യർ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു

കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്) ക്ലർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു (കാറ്റഗറി നമ്പർ 63/2024 മുതൽ…

By :  Editor
Update: 2024-04-16 20:27 GMT

കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്) ക്ലർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു (കാറ്റഗറി നമ്പർ 63/2024 മുതൽ 66/2024 വരെ). ജനറൽ വിഭാഗത്തിലും സൊസൈറ്റി വിഭാഗത്തിലുമാണ് ഒഴിവുകൾ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഏപ്രിൽ ഒമ്പതിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:

ക്ലർക്ക്/കാഷ്യർ: ജനറൽ വിഭാഗം-ഒഴിവുകൾ 115, ശമ്പളം 20,280-54,720 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യതകൾ: കോമേഴ്സ് ബിരുദം അല്ലെങ്കിൽ കോഓപറേഷൻ പ്രത്യേക വിഷയമായി ആർട്സിൽ ബിരുദാനന്തര ബിരുദം.

അല്ലെങ്കിൽ ബിരുദവും സഹകരണത്തിലും ബിസിനസ് മാനേജ്മെന്റിലുമുള്ള ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി.എം ആൻഡ് ബി.എം/എച്ച്.ഡി.സി.എം/ജെ.ഡി.സി ഉള്ളവരെയും പരിഗണിക്കും) അല്ലെങ്കിൽ ബി.എസ് സി കോഓപറേഷൻ ആൻഡ് ബാങ്കിങ് ബിരുദം. പ്രായം: 18-40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

സൊസൈറ്റി വിഭാഗത്തിൽ 115 ഒഴിവുകൾ ലഭ്യമാണ്. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്ത മെംബർ സൊസൈറ്റികളിൽ സ്ഥിരജോലിയുള്ള നിശ്ചിത യോഗ്യതയുള്ളവർക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. അപേക്ഷിക്കുമ്പോൾ സർവിസ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.

ഓഫിസ് അറ്റൻഡന്റ്: ജനറൽ വിഭാഗത്തിൽ 125 ഒഴിവുകളുണ്ട്. ശമ്പളം 16,500-44,050 രൂപ. നേരിട്ടുള്ള നിയമനം.

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല. പ്രായം: 18-40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

സൊസൈറ്റി വിഭാഗത്തിൽ 124 ഒഴിവുകൾ ലഭ്യമാണ്. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്ത മെംബർ സൊസൈറ്റികളിലെ മുഴുവൻ സമയ കണ്ടിജന്റ് ജീവനക്കാർക്കാണ് അവസരം. പ്രായപരിധി 18-50 വയസ്സ്. മൂന്നുവർഷം തുടർച്ചയായി സേവനമനുഷ്ഠിക്കുന്നവരാകണം.

വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ, സംവരണം, പ്രൊബേഷൻ അടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Tags:    

Similar News