ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഗാന്ധിനഗര്‍ സ്വദേശിയായ ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനുംശേഷം പ്രതി…

;

By :  Editor
Update: 2024-04-29 23:33 GMT

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഗാന്ധിനഗര്‍ സ്വദേശിയായ ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തിനുംശേഷം പ്രതി ബൈക്കില്‍ വടിവാള്‍ കുത്തിവെച്ച് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വെള്ളയില്‍ ഭാഗത്തേക്ക് പോയതായി പൊലീസിന് ദൃക്‌സാക്ഷികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ശ്രീകാന്തിന്റെ സുഹൃത്താണ് പ്രതിയായ ധനീഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് നിര്‍ത്തിയിട്ടിരുന്ന ശ്രീകാന്തിന്റെ കാര്‍ കത്തിച്ചിരുന്നു. ഭാര്യയുമായി അകന്നു കഴിയുന്ന ശ്രീകാന്ത് ഓട്ടോയില്‍ മദ്യപിച്ച് കിടന്നപ്പോള്‍, പ്രതി എത്തി റോഡിലേക്ക് വലിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Tags:    

Similar News