പി.എസ്.സി വാർത്തകൾ-അറിയിപ്പുകൾ

ഒ.​എം.​ആ​ർ പ​രീ​ക്ഷ എ​ൻ.​സി.​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് ര​ണ്ട്​ എ​ച്ച്.​ഡി.​വി (വി​മു​ക്ത​ഭ​ട​ൻ​മാ​ർ മാ​ത്രം) (120/2023), വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ (493/2023) തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്ക് മേ​യ്​…

By :  Editor
Update: 2024-05-05 20:33 GMT

ഒ.​എം.​ആ​ർ പ​രീ​ക്ഷ

എ​ൻ.​സി.​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് ര​ണ്ട്​ എ​ച്ച്.​ഡി.​വി (വി​മു​ക്ത​ഭ​ട​ൻ​മാ​ർ മാ​ത്രം) (120/2023), വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ (493/2023) തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്ക് മേ​യ്​ ആ​റി​ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) യു.​പി.​എ​സ്, പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) യു.​പി.​എ​സ് (137/2023, 161/2023, 197/2023, 330/2023) ത​സ്​​തി​ക​ക​ളി​ലേ​ക്ക് മേ​യ്​ എ​ട്ടി​ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്​​മാ​ൻ-​കാ​ർ​പെ​ന്‍റ​റി (419/2023) ത​സ്​​തി​ക​യി​ലേ​ക്ക് ഒ​മ്പ​തി​ന് രാ​വി​ലെ 10.30 മു​ത​ൽ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

ഭി​ന്ന​ശേ​ഷിക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം

മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് (കാ​റ്റ​ഗ​റി ന​മ്പ​ർ 303/2023) ത​സ്​​തി​ക​യു​ടെ തി​രു​ത്ത​ൽ വി​ജ്ഞാ​പ​ന​പ്ര​കാ​രം നാ​ലു​ശ​ത​മാ​നം ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ യോ​ഗ്യ​രാ​യ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മേ​യ്​ 13 വ​രെ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി.

ബി​രു​ദ​ത​ല പൊ​തു​ പ്രാ​ഥ​മി​ക പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: കാ​റ്റ​ഗ​റി ന​മ്പ​ർ 433/2023, 434/2023 തു​ട​ങ്ങി​യ വി​ജ്ഞാ​പ​ന​പ്ര​കാ​ര​മു​ള്ള ത​സ്​​തി​ക​ക​ളി​ലേ​ക്ക് മേ​യ്​ 11ന് ​ഉ​ച്ച​ക്ക്​ 1.30 മു​ത​ൽ 3.15 വ​രെ ന​ട​ത്തു​ന്ന ഒ​ന്നാം​ഘ​ട്ട ബി​രു​ദ​ത​ല പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ണ്.

അ​ഭി​മു​ഖം

ഫാ​ക്ട​റീ​സ്​ ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ്​ വ​കു​പ്പി​ൽ ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് ഫാ​ക്ട​റീ​സ്​ ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ്​ ഗ്രേ​ഡ് ര​ണ്ട്​​ (246/2021) ത​സ്​​തി​ക​യി​ലേ​ക്ക് മേ​യ്​ എ​ട്ട്, ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ ഏ​ഴ്​ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546441).

Tags:    

Similar News