സംസ്ഥാനത്ത് സ്വർണ്ണം ഏറ്റവും ഉയർന്ന വിലയില്‍
evening kerala news - best news portal since 2009
സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഇട്ട് സ്വര്‍ണം. ഇന്ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6,840 രൂപയിലും പവന് 640 രൂപ വര്‍ധിച്ച് 54720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാന ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ 19 ന് രേഖപ്പെടുത്തിയ പവന് 54,520 രൂപയെന്ന റെക്കോര്‍ഡ് നിരക്കിനെയാണ് ഇന്നത്തെ വില മറികടന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാന വിപണിയിലും വില വര്‍ധിച്ചത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2414 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണങ്ങള്‍
റഷ്യ-ഉക്രെയ്ന്‍ യുദ്ധവും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും സൃഷ്ടിച്ച ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം സ്വര്‍ണം സുരക്ഷിത നിക്ഷേപം ആയി കാണുന്നതാണ് നിലവിലെ വര്‍ദ്ധനയ്ക്ക് കാരണം. സെന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ സ്വര്‍ണം ശേഖരിക്കുന്നത്, പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഫെഡറല്‍ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രക്രിയയിലായിരിക്കുമെന്ന് ധാരണ ഉണ്ടായത്, സമീപകാല ചൈനീസ് സാമ്പത്തിക ഡാറ്റകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ശക്തിപ്പെട്ടത് തുടങ്ങിയവയെല്ലാം തന്നെ നിലവിലെ വിലവര്‍ധനയ്ക്ക് കാരണമായി