കനത്ത ചൂടില്‍ വെന്തുരുകി ഒമാന്‍ - താപനില 50 ഡിഗ്രി

മസ്‌കത്ത്: കനത്ത ചൂടില്‍ വെന്തുരുകി ഒമാന്‍. താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയതോടെ പലയിടത്തും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്…

By :  Editor
Update: 2024-06-04 01:51 GMT

മസ്‌കത്ത്: കനത്ത ചൂടില്‍ വെന്തുരുകി ഒമാന്‍. താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയതോടെ പലയിടത്തും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ദാഹിറയിലെ ഹംറാ ഉദുറുത്ത് സ്റ്റേഷനിലാണ്. 49.3 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്. അല്‍ വുസ്ന ഗവര്‍ണറേറ്റിലെ ഫഹൂദ് സ്റ്റേഷനി ല്‍ 49.0 ഡിഗ്രി സെല്‍ഷ്യസും ബുറൈമി ഗവര്‍ണറേറ്റിലെ സുനൈന സ്റ്റേഷനില്‍ 48.5 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.

ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി സ്റ്റേഷനില്‍ 48.3, ലിവ സ്റ്റേഷനില്‍ 48.2, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റി ലെ സുഹാര്‍ സ്റ്റേഷനില്‍ 48 തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കാ സ്റ്റേഷനില്‍ 47.9, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം സ്റ്റേഷനില്‍ 47.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ചൂട് ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധിക്യ തര്‍ നിര്‍ദേശിച്ചു.

Tags:    

Similar News