സൗദിയില്‍ വേനല്‍ചൂട് കൂടി, താപനില 48 ഡിഗ്രി

റിയാദ്: സൗദിയില്‍ വേനല്‍ ചൂടിന് കാഠിന്യമേറി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48ഡിഗ്രി സെല്‍ഷ്യസ് കടന്നു. റിയാദിലും മക്ക, മദീന…

;

By :  Editor
Update: 2024-06-11 00:21 GMT

റിയാദ്: സൗദിയില്‍ വേനല്‍ ചൂടിന് കാഠിന്യമേറി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48ഡിഗ്രി സെല്‍ഷ്യസ് കടന്നു. റിയാദിലും മക്ക, മദീന നഗരങ്ങളിലും ചൂട് ശക്തമായി. രാജ്യത്തെ മറ്റു നഗരങ്ങളിലും ചൂടിന് ശക്തിയേറിയിട്ടുണ്ട്. റിയാദ്, മക്ക, മദീന നഗരങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 45 മുതല്‍ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില. ഇത്തവണ വേനല്‍ കടുക്കുമെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായും അല്‍ജൗഫ് ഭാഗങ്ങളില്‍ പൊടിയോട് കൂടിയ ചൂടുകാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News