മലപ്പുറം കൊണ്ടോട്ടിയിൽ ഓട്ടോറിക്ഷയിലിരുന്ന് ബസിനു നേരെ വടിവാൾ വീശിയ യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി : ഓടുന്ന ബസിനു മുൻപിൽ ഓട്ടോറിക്ഷയിലിരുന്നു വടിവാൾ വീശിക്കാണിച്ച സംഭവത്തിൽ, പുളിക്കൽ വലിയപറമ്പ് സ്വദേശി മലയിൽ വീട്ടിൽ ഷംസുദ്ദീനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ആയുധം…

;

By :  Editor
Update: 2024-07-07 23:56 GMT

കൊണ്ടോട്ടി : ഓടുന്ന ബസിനു മുൻപിൽ ഓട്ടോറിക്ഷയിലിരുന്നു വടിവാൾ വീശിക്കാണിച്ച സംഭവത്തിൽ, പുളിക്കൽ വലിയപറമ്പ് സ്വദേശി മലയിൽ വീട്ടിൽ ഷംസുദ്ദീനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.

ആയുധം കാണിച്ചു ഭീഷണിപ്പെടുത്തിയതിനും റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചതിനുമാണു കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പരാതിയെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച വൈകിട്ടു ബസ് പുളിക്കലിൽ നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങാൻ സമയമെടുത്തു.

ഇതിനിടെ, പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഹോൺ മുഴക്കുകയും പിന്നീടു മുൻപിലെത്തി മാർഗതടസ്സം സൃഷ്ടിക്കുകയും വടിവാൾ പുറത്തേക്കിട്ടു വീശിക്കാണിക്കുകയും ചെയ്തുവെന്നാണു പരാതി. കൊളത്തൂർ എയർപോർട്ട് ജംക്‌ഷനിൽനിന്ന് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിലെത്തിയ ബസ് ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു

ഷംസുദ്ദീനെ ഇന്നലെ പെരിയമ്പലത്തെ ബന്ധുവീട്ടിൽനിന്നാണു പിടികൂടിയത്. വീട്ടിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധം മൂർച്ചകൂട്ടാൻ കൊണ്ടുപോകുകയായിരുന്നുവെന്നും ബസ് സൈഡ് കൊടുക്കാത്ത ദേഷ്യത്തിൽ സംഭവിച്ചതാണെന്നുമാണ് ഇയാൾ പറഞ്ഞതെന്നു പൊലീസ് അറിയിച്ചു. ഷംസുദ്ദീൻ ആണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. യാത്രക്കാരനായി ബന്ധു ഉണ്ടായിരുന്നു. വടിവാളും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

Tags:    

Similar News