ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയില്ല; നാവിക സേന തിരച്ചിൽ അവസാനിപ്പിച്ചു
ഷിരൂർ: ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തില്ല. പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്ന് നാവികസേന പറഞ്ഞു. ഇതോടെ പത്താംദിവസവും രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. വെള്ളത്തിലുള്ള…
ഷിരൂർ: ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തില്ല. പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്ന് നാവികസേന പറഞ്ഞു. ഇതോടെ പത്താംദിവസവും രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി.
വെള്ളത്തിലുള്ള ട്രക്ക് മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ഡ്രോൺ നടത്തിയ പരിശോധനയിലും ലോറി അർജുന്റേതെന്ന് ഉറപ്പിച്ചു. എന്നാൽ ഡ്രോണിൽ ലഭിച്ച സിഗ്നലിലും ലോറിയുടെ കാബിൻ ഏതുഭാഗത്തെന്ന് തിരിച്ചറിനായില്ല. അടുത്തടുത്തായി 3 ഭാഗങ്ങളിൽ ലോഹസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതിനിടെ അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ് അറിയിച്ചു.