കോഴിക്കോട് ജില്ലയിൽ ഇന്ന് (23-09-2024); അറിയാൻ

Update: 2024-09-23 05:50 GMT




 


കൂമുള്ളി– കോക്കല്ലൂർ റോഡ് നിർമാണം; ഇന്ന് ഗതാഗത നിയന്ത്രണം

അത്തോളി ∙ ദേശീയപാത കോഴിക്കോട് വിഭാഗത്തിന് കീഴിൽ കൂമുള്ളി– കോക്കല്ലൂർ റോഡിലെ കൂമുള്ളി മുതൽ എരമംഗലം ആരോഗ്യകേന്ദ്രം വരെയുള്ള 5 കിലോമീറ്റർ റോഡിൽ പ്രവൃത്തി ഇന്ന് ആരംഭിക്കും. ഈ റോഡ് പൂർണമായും അടയ്ക്കും. വാഹനങ്ങൾ അത്തോളി ചീക്കിലോട് റോഡ് ഉപയോഗിക്കണം

അനുസ്മരണ സമ്മേളനം 29ന്

കോഴിക്കോട് ∙ ഇടതുപക്ഷ ചിന്തകനും സാഹിത്യ നിരൂപകനുമായ തായാട്ട് ശങ്കരന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചു പുകസ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 29നു വൈകിട്ടു 4.30ന് കെ.പി.കേശവമേനോൻ ഹാളിൽ നടക്കും. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും

പോസ്റ്റൽ അദാലത്ത് 26-ന്

കോഴിക്കോട്: ആർ.എം.എസ്. സി.ടി. ഡിവിഷന്റെ നേതൃത്വത്തിൽ ഡിവിഷണൽ ഡാക് അദാലത്ത് 26-ന് 11-ന് സൂപ്രണ്ട് ഓഫീസിൽ നടക്കും. കാസർകോടുമുതൽ പാലക്കാടുവരെയുള്ള ജില്ലകൾക്കാണ് അദാലത്ത്.

കത്തുകൾ, മണി ഓർഡറുകൾ, പാർസലുകൾ, സ്പീഡ് പോസ്റ്റ്, സേവിങ്‌സ് ബാങ്ക് തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഷീജാ പ്രഭാകരൻ, എസ്.ആർ.എം., ആർ.എം.എസ്.-സി.ടി. ഡിവിഷൻ, കോഴിക്കോട് 673032 എന്നവിലാസത്തിൽ 25-നകം അയക്കണം. കവറിനുപുറത്ത് ‘ഡാക് അദാലത്ത്’എന്ന് എഴുതിയിരിക്കണം.

അധ്യാപക ഒഴിവ്

പേരാമ്പ്ര: പാലേരി വടക്കുമ്പാട് എച്ച്.എസ്.എസിൽ പ്ലസ്ടു വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 25-ന് രാവിലെ 11-ന്

യുവാവ് ചികിത്സാ സഹായം തേടുന്നു

ചേളന്നൂർ: പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. മീഡിയ വൺ ക്യാമറാമാൻ പാലത്ത് ചട്ടിപ്പുരയിൽ അനൂപ് ആണ് സഹായം തേടുന്നത്. ചികിത്സയുടെഭാഗമായി അനൂപിന്റെ തലയ്ക്ക് സർജറി വേണ്ടിവന്നു. പ്രാഥമിക ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാതെ പൂർണമായും ഹോം നഴ്സിൻറെ സംരക്ഷണയിലാണ് അനൂപ്. ജീവൻ രക്ഷിക്കണമെങ്കിൽ രണ്ട് സർജറി കൂടി വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചികിത്സാച്ചെലവ് ഉൾപ്പെടെയുള്ള ഭാരിച്ചതുക കുടുംബത്തിന് താങ്ങാൻ ആവുന്നില്ല. വാർഡ് അംഗം സബിത ഫിദൽ ചെയർപേഴ്സണും വി.ടി. നരേന്ദ്രൻ കൺവീനറും കെ. ഹരിദാസൻ ട്രഷററും ആയിട്ടുള്ള സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. എസ്.ബി.ഐ.യുടെ കക്കോടി ശാഖയിൽ 4334690139 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി: SBIN070858. ഫോൺ: 9496728137.

Tags:    

Similar News