45 ദിവസം നീണ്ടു നിന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 2 അവസാനദിന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു

Update: 2024-10-07 01:36 GMT

കോഴിക്കോട്: ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സെയിൽസ് നെറ്റ്വർക്കായ മൈജിയുടെ, ഓണം ഓഫറായ മൈജി ഓണം മാസ്സ് ഓണം സീസൺ 2 അവസാനിച്ചു. കോഴിക്കോട് നടന്ന അവസാനദിന നറുക്കെടുപ്പിൽ ശ്രീ.തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥ്യം വഹിച്ചു. നറുക്കെടുപ്പിൽ അമീർ, ആര്യൻ യാദവ് എന്നിവർക്ക് ടൊയോട്ട ടൈസർ കാറുകൾ സമ്മാനമായി ലഭിച്ചു. സരിത, സതീഷ്, നാദിറ എന്നിവരെ ലക്ഷാധിപതിയായി തിരഞ്ഞെടുത്തു, കൂടാതെ 18 പേർക്ക് ആക്ടിവ സ്കൂട്ടറുകൾ, 5 പേർക്ക് റിസോർട്ട് വെക്കേഷൻ, 5 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ് എന്നിവ സമ്മാനമായി ലഭിച്ചു. ആകെ 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിലൂടെ വിതരണം ചെയ്തത്.

5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ ലഭിക്കുന്ന സമ്മാന കൂപ്പണുകളിലാണ് നറുക്കെടുപ്പ് നടന്നത്. 45 ദിവസങ്ങളിലായി 45 പേർക്ക് ദിവസം ഒരു ലക്ഷം രൂപ വീതം നൽകുന്ന ക്യാഷ്ബാക്കായിരുന്നു ഓഫറിന്റെ ഹൈലൈറ്റ്. 5 ടൊയോട്ട ടൈസർ കാറുകൾ, 100 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, 100 പേർക്ക് റിസോർട്ട് വെക്കേഷൻ, 100 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ് എന്നിവയാണ് സമ്മാനങ്ങളായി പ്രഖ്യാപിച്ചിരുന്നത്. ബ്രാൻഡുകൾ നൽകുന്ന സ്പെഷ്യൽ ഓഫറുകളും ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്നു. തിരഞ്ഞെടുത്ത ഫിനാൻഷ്യൽ പാർട്നെർസുമായി സഹകരിച്ചു നടത്തുന്ന പർച്ചേസുകളിൽ ആകർഷകമായ ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കും ലഭിച്ചിരുന്നു.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, പ്രൊഡക്ടുകൾക്കു അധിക പരിരക്ഷ നൽകുന്ന മൈജി എക്സ്ട്രാ വാറന്റി സേവനം, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷൻ തകരാറിലാക്കുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഓണം ഓഫറിനൊപ്പം ലഭ്യമായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ വിൽക്കുന്ന നെറ്റ്വർക്കാണ് മൈജി. 120 ലധികം ഷോറൂമുകളിലേക്ക് ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് നടത്തുമ്പോൾ കിട്ടുന്ന ലാഭം; വിലക്കുറവിലൂടെ, ഓഫറുകളിലൂടെ, സമ്മാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുക എന്നതാണ് മൈജിയുടെ പ്രഖ്യാപിത നയം.18 ലേറെ വർഷങ്ങളിലായി ഉപഭോക്താക്കൾ നൽകിയ പിന്തുണയ്ക്ക് അവരോടുള്ള നന്ദി അവർക്ക് ഉപകരിക്കുന്ന തരത്തിൽ തിരിച്ച് നൽകുക എന്നതാണ് മൈജി ഓണം മാസ്സ് ഓണം സീസൺ 2 പോലെ ഓഫറുകളിലൂടെ മൈജി ഉദ്ദേശിക്കുന്നത്.

Tags:    

Similar News