മണിപ്പൂരില്‍ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്
By : Evening Kerala
Update: 2024-09-10 02:05 GMT
ഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ഇന്നലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലില്‍ അടക്കം വലിയ സംഘര്‍ഷമാണ് ഉണ്ടായത്. സംഘര്‍ഷത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു.
ഇതിനിടെ ക്യാങ് പോപ്പിയില്‍ കാണാതായ മുന്‍ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തെ മെയ് തൈ സംഘടനകള്‍ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു.കുക്കികളെ വംശഹത്യ നടത്താന്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി.
കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ ഡ്രോൺ ആക്രമണം രൂക്ഷമായതിന് മറുപടിയായി മണിപ്പൂർ പോലീസ് ഡ്രോഗ് ഡ്രോണുകളെ നേരിടാൻ അത്യാധുനിക ഡ്രോൺ വിരുദ്ധ സംവിധാനം വിന്യസിച്ചു