കാവി ധരിച്ച സൽമാൻ; ഹിന്ദു ശ്ലോകങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടപ്പോൾ മിണ്ടാട്ടം മുട്ടി ; ആൾമാറാട്ടം നടത്തിയ കസിൻ സഹോദരങ്ങളെ പിടികൂടി നാട്ടുകാർ

Update: 2024-11-06 06:09 GMT

ഭിക്ഷക്കാരായി ആൾമാറാട്ടം നടത്തിയ നാലു പേർ പിടിയിൽ. കാവിവേഷത്തിൽ ആളുകളോട് പണം ആവശ്യപ്പെട്ടവരാണ് ഗുജറാത്തിലെ സൂറത്തിൽ അറസ്റ്റിലായത്. തട്ടിപ്പ് മനസിലായ നാട്ടുകാരാണ് ഇവരെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്.

Full View

നഗരത്തിലെ അജദാനിലാണ് സംഭവം. ഭിക്ഷക്കാരായി വേഷമിട്ടവരിൽ ഒരാൾ ഒപ്പമുണ്ടായിരുന്ന ആളെ സൽമാൻ എന്ന് വിളിച്ചതാണ് ആളുകളിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് ഇവരോട് ശ്ലോകങ്ങൾ ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ ചോദിച്ച ചോദ്യങ്ങൾക്കും പ്രതികൾക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

നാലുപേരും മദാരി സമുദായത്തിൽപ്പെട്ടവരാണെന്ന് ചോദ്യം ചെയ്യലിൽ മനസിലായതായി പോലീസ് ഇൻസ്പെക്ടർ ബിഎ ഭട്ട് പറഞ്ഞു. പാമ്പാട്ടികളായി ജോലി ചെയ്യുന്നവരാണ് ഇവർ. ജോലിയിൽ പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് ഇവർ ഭിക്ഷാടനം ആരംഭിച്ചത്. ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് ഇവർ കാവി വസ്ത്രം ധരിച്ചതെന്നും പോലീസ് അറിയിച്ചു. ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ഒരു മുസ്ലീം നാടോടി സമുദായമാണ് മദാരി.

മോർബിയിൽ നിന്നുള്ള കസിൻ സഹോദരന്മാരാണ് പിടിയിലായത്. എതാനും ദിവസക്കൾക്ക് മുമ്പാണ് ഇവർ സൂറത്തിലെത്തിയത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത ( ബിഎൻഎസ്) വകുപ്പ് 128 പ്രകാരം കേസെടുത്ത ശേഷം വിട്ടയച്ചതായും പോലീസ് അറിയിച്ചു.

Tags:    

Similar News