മലപ്പുറത്ത് ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും മലബാർ ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും കേസ്
മലപ്പുറം : ലൈംഗികപീഡന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ പേരിലും മലപ്പുറം വനിതാ പോലീസ് കേസെടുത്തു. സ്ത്രീ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതി തുടരന്വേഷണത്തിന് വനിതാ സ്റ്റേഷനു കൈമാറുകയായിരുന്നു.എം.വി.ഐ. മുഹമ്മദ് ഷഫീഖ്, മലപ്പുറം മലബാർ ഡ്രൈവിങ് സ്കൂൾ ഉടമ ഉമ്മർ എന്നിവർക്കെതിരേയാണ് കേസ്. ഇരുവരും ഒളിവിലാണ്. 2016 ലാണ് കേസിനാസ്പദമായ സംഭവം പെരിന്തൽമണ്ണ പട്ടാമ്പി റൂട്ടിലെ ഒരു പ്രമുഖ ഹോട്ടലിൽ അതിജീവിതയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.
കാവനൂർ നിവാസിയും അരീക്കോട് മലബാർ ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ ഇല്ലിക്കൽ ഉമ്മർ ഇതിനു മുന്നേ ആര്‍.സി ബുക്കില്‍ തിരുത്തലുകള്‍ വരുത്തി ആര്‍.സി ഇഷ്യു ചെയ്ത കേസില്‍ പ്രതിയാണ് .2012 ല്‍ മലപ്പുറം ആര്‍.ടി ഓഫീസില്‍ വ്യാജ ആര്‍.സി ഉണ്ടാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതാണ് ഏജന്റായ ഉമ്മര്‍ ഇല്ലിക്കലിനെതിരെയുള്ള അന്നത്തെ കേസ്. അരീക്കോട് കാവനൂര്‍ സ്വദേശിയായ ഇയാളായിരുന്നു ആ കേസിലെ ഒന്നാം പ്രതി. പീഡന കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്