യുഎസിലെ അപ്പാർട്‍മെന്റിലെ കവർച്ചയ്ക്കിടെ 21കാരിയെ വെടിവച്ചു കൊന്നു; ഹൂസ്റ്റനിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

അപ്പാർട്‍മെന്റിൽ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോൺകോൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്പാർട്‍മെന്റ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു

Update: 2024-08-31 10:15 GMT

മുന്ന പാണ്ഡെ. Image Credit: Facebook/Orusha Niraula

യുഎസിലെ അപ്പാർട്‍മെന്റിലെ കവർച്ചയ്ക്കിടെ നേപ്പാൾ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവച്ചു കൊലപ്പെടുത്തി. 21കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബോബി സിങ് ഷാ എന്ന 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

അപ്പാർട്‍മെന്റിൽ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോൺകോൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്പാർട്‍മെന്റ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മുനയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു തവണ മുനയ്ക്ക് വെടിയേറ്റിരുന്നു.

അന്വേഷണം തുടർന്ന പൊലീസ് രണ്ടു ദിവസങ്ങൾക്കു ശേഷം ബോബിയുടെ ഫോട്ടോ പുറത്തുവിട്ടു. മുനയുടെ അപ്പാർട്‍മെന്റിൽനിന്ന് ഇയാൾ പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പഠനത്തിനായി 2021ലാണ് മുന പാണ്ഡെ ഹൂസ്റ്റണിൽ എത്തുന്നത്. ശനിയാഴ്ച മുതൽ മുനയെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്ന് മുനയുടെ അമ്മ പറഞ്ഞു. സംസ്കാര ചടങ്ങുകൾക്കായി ഇവരെ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നേപ്പാൾ കോൺസുലേറ്റ്.

Tags:    

Similar News