ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരു സാധാരണക്കാരന് ഉള്‍പ്പെടെ ആറ് പേര് കൊല്ലപ്പെട്ടു
August 4, 2018ഷോപിയന്‍: ജമ്മു കശ്മീരിലെ ഷോപിയനിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സാധാരണക്കാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് രാവിലേയും തുടരുകയാണ്. ഷോപിയാനിലെ കിലൂര ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
കൊല്ലപ്പെട്ടവര്‍ ലഷ്കര്‍ ഇ തോയിബയിലെ അംഗങ്ങളാണെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ഒരു ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ കൈയില്‍ നിന്നും എ കെ 47 പിടികൂടിയിട്ടുണ്ട്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് അനുസരിച്ചാണ് സൈന്യം സ്ഥലം വളഞ്ഞത്. ഇതോടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിവെയ്ക്കുകയായിരുന്നു.