
വീണ്ടും എങ്ങനെ പ്രധാനമന്ത്രിയാകാമെന്നാണ് മോദിയുടെ ചിന്ത, രാജ്യം കത്തുന്നതോ, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതോ മോദിയുടെ പരിഗണനയിലുള്ള വിഷയമല്ല: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
April 23, 2018ന്യൂഡല്‍ഹി: രാജ്യം കത്തുന്നതോ, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതോ മോദിയുടെ പരിഗണനയിലുള്ള വിഷയമല്ല. അദ്ദേഹം ആലോചിക്കുന്നത് വീണ്ടും എങ്ങനെ പ്രധാനമന്ത്രിയായി മാറാമെന്ന് മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ ഭരണഘടനാ സംരക്ഷണ’ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ 15 മിനിറ്റ് പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിപോകുമെന്നും റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട സംവാദത്തിനു മോദിയെ വെല്ലുവിളിക്കുകയും ചെയ്തു.
അന്താരാഷ്ട്ര നാണയ നിധി അധ്യക്ഷ പോലും പറഞ്ഞു, മോദി സ്ത്രീകളുടെ പുരോഗതിക്കായി ഒന്നും ചെയ്യുന്നില്ലെന്ന്. എന്നാല്‍ മോദിക്കതിനെ കുറിച്ചൊന്നും പറയാനില്ല. മോദിക്ക് മോദിയില്‍ മാത്രമാണ് താത്പര്യം’.രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ എന്ന പദ്ധതിയെയും രാഹുല്‍ വിമര്‍ശിച്ചു.ഈ ക്യാംപയിനിലൂടെ ബിജെപി എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കൂ എന്നാണോ പറയുന്നതെന്നും രാഹുല്‍ ചോദിച്ചു. ദളിതുകള്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയായിട്ടും ഒന്നും മിണ്ടാതിരുന്നയാളാണ് മോദിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.