
വിനീത് മിസ്റ്റര്‍ ആറ്റിങ്ങല്‍
April 24, 2018ആറ്റിങ്ങല്‍: ട്രിവാന്‍ഡ്രം ബോഡിബില്‍ഡിംഗ് അസോസിയേഷന്റെയും ആറ്റിങ്ങല്‍ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ മിസ്റ്റര്‍ ആറ്റിങ്ങല്‍ മത്സരത്തില്‍ വിനീതിനെ മിസ്റ്റര്‍ ആറ്റിങ്ങലായി തെരഞ്ഞെടുത്തു.
അവസാന നിമിഷം വരെ ശക്തമായ പോരാട്ടം കാഴ്ച്ച വച്ച ആസിഫിനെ മറികടന്നാണ് വിനീത് ചാമ്പ്യന്‍ ആയത്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മുതല്‍ ആറ്റിങ്ങല്‍ ടൗണ്‍ ഹാളില്‍ നടന്ന സീനിയര്‍ മത്സരം ആവേശകരമായിരുന്നു. ജൂണിയര്‍ കാറ്റഗറിയില്‍ സച്ചിനും സബ് ജൂണിയര്‍ വിഭാഗത്തില്‍ ഷാമിദും ചാമ്പ്യന്‍മാരായി. ഗിന്നസ് റെക്കോര്‍ഡ് വിന്നര്‍ ജാക്‌സണ്‍ ആര്‍. ഗോമസ് നക്കിള്‍ പുഷ്അപ്പ് യജ്ഞത്തിന്റെ ദിനാചരണം ചടങ്ങിന് മിഴിവേകി. വിജയികള്‍ക്ക് എസ് പി പ്രശാന്തന്‍ സമ്മാനം വിതരണം ചെയ്തു.