ഏഷ്യന്‍ ഗെയിംസ്: സെയ്‌ലിംഗില്‍ മൂന്ന് വെള്ളി മെഡലുകള്‍ നേടി ഇന്ത്യ

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ സെയിലിംഗില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍. വനിതകളുടെ 49er FX സെയ്‌ലിംഗ് ഈവന്റില്‍ വര്‍ഷ ഗൗതവും ശ്വേതാ ഷെര്‍വേഗാറും വെള്ളി നേടി. ഇവര്‍ക്ക് പിന്നാലെ…

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ സെയിലിംഗില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍. വനിതകളുടെ 49er FX സെയ്‌ലിംഗ് ഈവന്റില്‍ വര്‍ഷ ഗൗതവും ശ്വേതാ ഷെര്‍വേഗാറും വെള്ളി നേടി.

ഇവര്‍ക്ക് പിന്നാലെ ഓപ്പണ്‍ ലേസറില്‍ ഹര്‍ഷിത തോമര്‍ വെങ്കലും ഇന്ന് നേടി. പുരുഷന്മാരുടെ 49er ഈവന്റില്‍ വരുണ്‍ താക്കറെ അശോക്, ചെങ്കപ്പ ഗണപതി കേളപാണ്ഡ സഖ്യം വെങ്കലവും നേടി.

ഇന്‍ഡോനേഷ്യന്‍ സെയിലിംഗ് സെന്ററില്‍ നടന്ന റേസില്‍ ഇരുപത് കാരിയായ വര്‍ഷയും ഇരുപത്തിയേഴ് കാരിയായ ശ്വേതയും 40 ആഫ്റ്റര്‍ 15 റേസുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story