ജനങ്ങള്‍ക്കായ് പോലീസുകാരുടെ കണ്ണുകള്‍ മാത്രമല്ല ഇനി മുതല്‍ വാഹനങ്ങളും: പോലീസ് വാഹനങ്ങളിലും ക്യാമറകള്‍

പാലക്കാട്: പരിസരം നിരീക്ഷിക്കാനായി പോലീസ് വാഹനത്തിലും ഇനി മുതല്‍ ക്യാമറയുണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐ.യുടെ വാഹനത്തില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. വാഹനത്തിനുമുന്നില്‍ ഇരുവശത്തുമായി രണ്ടുവീതം ക്യാമറകളാണ് സ്ഥാപിച്ചത്. ദൃശ്യങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ലഭിക്കും.

സുരക്ഷ ഉറപ്പാക്കാനാണ് പുതിയ തീരുമാനം. സാധാരണഗതിയില്‍ ഒരു പരിപാടി നടക്കുമ്പോള്‍ പോലീസുകാര്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട്. പ്രശനംവരികയാണെങ്കില്‍ പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്തവരെ മനസ്സിലാക്കാന്‍ ഇത് സഹായകമാവും. വാഹനങ്ങളില്‍കൂടി ക്യാമറ ഘടിപ്പിച്ചതുകൊണ്ട് സുരക്ഷയും ക്രമസമാധാനപാലനവും കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടമെന്നോണമാണ് നോര്‍ത്ത് പോലീസിന്റെ വാഹനത്തില്‍ ഘടിപ്പിച്ചത്. ഇത് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *