ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 56 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ബയോഫ്യുവല്‍സ് ) 56 ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.മാനേജ്മെന്റ്, നോണ്‍ മാനേജ്മെന്റ്, സീസണല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍ . മാനേജ്മെന്റ്,…

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ബയോഫ്യുവല്‍സ് ) 56 ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.മാനേജ്മെന്റ്, നോണ്‍ മാനേജ്മെന്റ്, സീസണല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍ . മാനേജ്മെന്റ്, നോണ്‍മാനേജ്മെന്റ് വിഭാഗത്തില്‍ 2 വര്‍ഷവും സീസണല്‍ വിഭാഗത്തില്‍ രണ്ട് ക്രഷിങ് സീസണിലുമായിരിക്കും നിയമനം.മാനേജ്മെന്റ് വിഭാഗത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്-ഷുഗര്‍, സീനിയര്‍/മാനുഫാക്ച റിങ് കെമിസ്റ്റ് (ഷുഗര്‍ ടെക്നോളജി), ഷിഫ്റ്റ് ഇന്‍ ചാര്‍ജ്, ലാബ്/ഷിഫ്റ്റ് കെമിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ഡിജി.എം.-കെയിന്‍, അക്കൗണ്ട്സ് ഓഫീസര്‍-ഫിനാന്‍സ് എന്നിവയിലായി 12 ഒഴിവുകളാണുള്ളത്.

ഡി.ജി.എം.-കെയിന്‍, അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്ക് സെപ്റ്റംബര്‍ 11-നും മറ്റുളളവയ്ക്ക് സെപ്റ്റംബര്‍ 10-നുമാണ് ഇന്റര്‍വ്യൂ.നോണ്‍ മാനേജ്മെന്റ് വിഭാഗത്തില്‍ 16 ഒഴിവുകളാണുള്ളത്. മില്‍ ഫിറ്റര്‍, ബോയിലിങ് ഹൗസ് ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, എച്ച്‌.ടി. ലൈന്‍മാന്‍, പാന്‍ ഇന്‍ ചാര്‍ജ്, ഓപ്പറേറ്റര്‍- ഡിസ്റ്റിലേഷന്‍, ഡി.സി.എസ്. ഓപ്പറേറ്റര്‍-ടര്‍ബൈന്‍, ടര്‍ബൈന്‍ ഓപ്പറേറ്റര്‍-ഫീല്‍ഡ്, ഡബ്ല്യു.ടി.പി. കെമിസ്റ്റ്/ ലാബ് കെമിസ്റ്റ്, കൂളിങ് ടവര്‍ ഓപ്പറേറ്റര്‍, ഡേറ്റ പ്രോസസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ . സെപ്റ്റംബര്‍ 13-നാണ് ഈ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ. സീസണല്‍ നിയമനത്തിനായി 28 ഒഴിവുകളുണ്ട്. പാന്‍ മാന്‍, അസിസ്റ്റന്റ് പാന്‍ മാന്‍, ലാബ് കെമിസ്റ്റ്, സെന്‍ട്രിഫ്യൂഗല്‍ മെഷിന്‍ ഓപ്പറേറ്റര്‍, തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍ .
സെപ്റ്റംബര്‍ 15-നാണ് ഈ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ. എല്ലാ തസ്തികകള്‍ക്കുമുള്ള ഇന്റര്‍വ്യൂ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ (ബയോഫ്യുവല്‍സ് ) പാറ്റ്ന യിലുള്ള ഓഫീസിലാണ് നടത്തുന്നത്

കൂടുതല്‍ വിവരങ്ങള്‍ http://hpclbiofuels.co.in എന്ന വെബ്സൈറ്റില്‍ ലഭിക്കും

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story