
കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ ജനനേന്ദ്രിയം മുറിച്ചതായി പരാതി
April 27, 2018റാഞ്ചി: ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റിയതായി ആരോപണം. ഡോക്ടറുടെ ക്രൂരതയ്ക്കിരയായ കുട്ടി ആശുപത്രിയില്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഇത്ത്ഖോരി ഓം നഴ്സിങ് ഹോമിലാണ് സംഭവം.ഗുഡിയാ ദേവി എന്ന സ്ത്രീയുടെ കുട്ടിയാണ് ഡോക്ടറുടെ ക്രൂരത മൂലം മരിച്ചത്. പതിവ് പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയ ഗുഡിയയോട് സ്‌കാന്‍ ചെയ്യണമെന്ന ഡോക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് സ്‌കാനിങിന് വിധേയയാവുകയായിരുന്നു.
കുട്ടി പെണ്ണായിരിക്കുമെന്നായിരുന്നു സ്‌കാനിങ്ങ് പരിശോധനയില്‍ ഡോക്ടര്‍ അനൂജ് കുമാര്‍ അറിയിച്ചത്. തു
ടര്‍ന്ന് പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായ യുവതിയെ സിസേറിയന് വിധേയയാക്കേണ്ടതുണ്ടെന്ന് ഇയാള്‍ ഭര്‍ത്താവിനെ അറിയിച്ചു. സിസേറിയനായി പണം കെട്ടിവെക്കണമെന്നും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.ജനിച്ച കുട്ടിക്ക് വൈകല്യമാണെന്നും ജനിച്ച ഉടന്‍ തന്നെ കുട്ടി മരിച്ചെന്നായിരുന്നു ഡോക്ടര്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ സംഭവത്തിനെല്ലാം ദൃക്സാക്ഷിയായ കുട്ടിയുടെ അമ്മ ബഹളം വെച്ചതോടെ രംഗം വഷളാവുകയായിരുന്നു.
സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടി ആണാണെന്നു മനസ്സിലായതോടെ ഡോക്ടര്‍ തന്റെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു എന്നാണ് ഗുഡിയ ആരോപിക്കുന്നത്. ഇതോടെ കുടുംബം ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.സംഭവം വിവാദമായതോടെ ഡോക്ടര്‍ അനൂജ്കുമാര്‍ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹ പരിശോധന നടത്തുകയും ആശുപത്രി സീല്‍വെക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.