വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തു ബസ്സുടമകൾ;ജൂണ്‍ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകില്ല

April 27, 2018 0 By Editor

കൊച്ചി: ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ കയറുന്ന ഒരു വിദ്യാർഥിക്കും കണ്‍സഷൻ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വർഷം മുതൽ വിദ്യാർഥികളിൽ നിന്നും മുഴുവൻ നിരക്കും സ്വകാര്യ ബസുകൾ ഈടാക്കും. വിദ്യാർഥികളെ കുറഞ്ഞ നിരക്കിൽ സ്വകാര്യ ബസുകളിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണമെന്നും ബസുടമകൾ വ്യക്തമാക്കി.
വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്. വിഷയത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്.