സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജര്‍ ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് സ്ഥിര നിയമനമായിരിക്കും. ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമായിരിക്കും.…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് സ്ഥിര നിയമനമായിരിക്കും. ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം.

ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) - 27 ഒഴിവ് (ജനറല്‍ -14, എസ്.സി. -4, എസ്.ടി.-2, ഒ.ബി.സി. -7)
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍/ സര്‍വകലാശാലയില്‍നിന്ന്ബിരുദം.
മുന്‍പരിചയം: സായുധസേനയില്‍ അഞ്ച് വര്‍ഷത്തെ കമ്മിഷന്‍ഡ് സര്‍വീസ് അല്ലെങ്കില്‍ എ.എസ്.പി./ ഡെപ്യൂട്ടി റാങ്കില്‍ കുറയാത്ത തസ്തികയില്‍ അഞ്ച് വര്‍ഷം സേവനം അല്ലെങ്കില്‍ പാരാമിലിട്ടറി സര്‍വീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ അഞ്ച് വര്‍ഷം സേവനം. പ്രായം: 28-നു.40-നും ഇടയില്‍.

ഫയര്‍ ഓഫീസര്‍ - 21 ഒഴിവ് (ജനറല്‍ -11, എസ്.സി. -3, എസ്.ടി.-1, ഒ.ബി.സി. -6)
യോഗ്യത: നാഗ്പുരിലെ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍നിന്ന്.ബി.ഇ. (ഫയര്‍), അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് ബി.ടെക് (ഫയര്‍ ല്ക്ക സേഫ്റ്റി), അല്ലെങ്കില്‍ ..അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് ബി.ടെക് (ഫയര്‍ ടെക്‌നോളജി ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ്)
മുന്‍പരിചയം: സംസ്ഥാന/ കേന്ദ്ര സര്‍ക്കാരിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ 10 വര്‍ഷത്തെ മുന്‍പരിചയം

പ്രായം: 35-നും 62-നും ഇടയില്‍.
രണ്ട് തസ്തികയിലേക്കും 2018 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത, മുന്‍പരിചയം എന്നിവ കണക്കാക്കുക. എസ്.സി., എസ്.എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് .
അപേക്ഷിക്കേണ്ട വിധം: http://www.bank.sbi/careers അല്ലെങ്കില്‍ http://www.sbi.co.in/careers എന്നീ ലിങ്കുകള്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി: സെപ്റ്റംബര്‍ 24.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story