കൊല്‍ക്കത്തയില്‍ തീപിടിത്തം

September 16, 2018 0 By Editor

കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബാഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് മാര്‍ക്കറ്റിലെ കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായത്. 30 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുന്നു.

അഞ്ച് നില ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലായിരുന്നു അദ്യം തീ പിടിച്ചത്. പിന്നീട് സമീപത്തുള്ള മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു.

അര്‍ധരാത്രി ആളൊഴിഞ്ഞസമയത്താണ് തീപിടിത്തമുണ്ടായത് എന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിശമന സേന അഞ്ചുമണിക്കൂര്‍ പ്രവര്‍ത്തിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ ഉറവിടം കണ്ടെത്താനും ഇതുവരെയും സാധിച്ചിട്ടില്ല.

അഞ്ചുനില കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. പൈട്ടന്ന് തീപിടിക്കുന്ന വസ്തുക്കളുടെ വന്‍ ശേഖരം മേഖലയിലെ കെട്ടിടങ്ങളില്‍ ഉള്ളതിനാല്‍ തീ പൈട്ടന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു. മെഡിക്കല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, ഫാന്‍സി കടകള്‍ എന്നിവയാണ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്.